ജൂത മതം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമിക മതങ്ങളില്‍ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ് യഹൂദധാര്‍മ്മികതയുടെ കാതല്‍. യഹോവ (ഥഒണഒ) എന്ന ചതുരക്ഷരി (ഠലൃേമഴൃമാാമീേി) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കന്‍ മെസപ്പൊട്ടോമിയയിലെ കല്‍ദായരുടെ ഉറില്‍ നിന്ന് (ഡൃ ീള വേല ഇവമഹറലല)െ ഹാരാന്‍ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും 'എല്ലാ വിശ്വാസികളുടേയും പിതാവുമായ' അബ്രഹാമിന്റെ ധാര്‍മ്മികപാരമ്പര്യത്തില്‍ പെട്ടവരായി യഹൂദര്‍ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ 'യഹൂദ'-യുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.
എബ്രായബൈബിള്‍ അനുസരിച്ച് ഈജിപ്തില്‍ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികള്‍ മോശയുടെ നേതൃത്വത്തില്‍ വിമോചിതരായി വാഗ്ദത്തഭൂമിയില്‍ മടങ്ങിയെത്തി. 450 വര്‍ഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളില്‍ പെടുന്നു. 40 വര്‍ഷം ദീര്‍ഘിച്ച മടക്കയാത്രയുടെ തുടക്കത്തില്‍ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളില്‍ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകള്‍ സ്വന്തം വിരല്‍ കൊണ്ട് കല്‍പലകകളില്‍ എഴുതി നല്‍കിയതായി യഹൂദര്‍ കരുതുന്നു.
ഫേബ്രായ ബൈബിള്‍ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളില്‍ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' തോറ ആണ്. പില്‍ക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയില്‍ പില്‍ക്കാലരചനയായ താല്‍മുദിനേയും തോറയ്‌ക്കൊപ്പം മാനിക്കുന്നു.


No comments:
Post a Comment