ക്രിസ്തു മതം
ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം, ത്രിത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) മതമാണ്. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ മതം നിലവില്‍ വന്നത്. ക്രിസ്തീയ മതവിശ്വാസികള്‍ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തില്‍ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രിത്വം. ഇതില്‍ യഹോവയായ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. ദൈവത്തില്‍ നിന്നും ഗര്‍ഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമതസഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാര്‍ഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. പഴയ നിയമത്തില്‍ പറയപ്പെടുന്ന യഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യഹൂദമതത്തിലും യഹോവ ദൈവമാണ്. ലോകാവസാനകത്ത് യേശുക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയര്‍പ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ക്രിസ്തുമത വിശ്വാസികള്‍ പൊതുവായി ക്രിസ്ത്യാനികള്‍ എന്ന് കേരളത്തില്‍ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.ധ1പ യൂറോപ്പിലേയും അമേരിക്കയിലേയും ആഫ്രിക്കയിലേയും ഓസ്‌ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.
സഭകളും അംഗങ്ങളും :
270 കോടിയോളം അനുയായികളുണ്ടണ്ട് ക്രിസ്തുമതത്തില്‍. 133 കോടി വിശ്വാസികളുള്ള കത്തോലിക്കാ സഭ, 90 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍ (നവീകരണ സഭകള്‍), 28 കോടിയോളം വരുന്ന ബൈസാന്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍,8 കോടി വരുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ,3.5 കോടിയിലേറെ വരുന്ന ദൈവസഭ (ഇവൗൃരവ ഛള ഏീറ)12.3 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായി കണക്കാക്കുന്നു .
വിശ്വാസം, പ്രദേശം, സംസ്‌കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകള്‍ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകള്‍ എന്നും, ഓര്‍ത്തഡോക്‌സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകള്‍ എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന എഴ് സഭാകുടുംബങ്ങളായി തരംതിരിക്കാം. കത്തോലിക്കാ സഭ. ബൈസാന്ത്യ ഓര്‍ത്തഡോക്‌സ് സഭ.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍. അസ്സീറിയന്‍ പൗരസ്ത്യ സഭ. ദൈവസഭ (ഇവൗൃരവ ഛള ഏീറ). ആഗ്ലിക്കന്‍, ലൂഥറന്‍, മെതഡിസ്റ്റ്, സി എസ് ഐ, സി എന്‍ ഐ, നവീകരണ വിഭാഗമായ മാര്‍ത്തോമ്മ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന നവീകരണ സഭകള്‍.സുവിശേഷാധിഷ്ഠിത പ്രൊട്ടസ്റ്റന്റ്-സഭകള്‍ , പെന്തക്കോസ്ത് സഭകള്‍.
ഈ മുഖ്യധാരാക്രൈസ്തവരില്‍ പെടാത്ത യഹോവയുടെ സാക്ഷികള്‍ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങള്‍ അത്രിത്വവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിര്‍ണ്ണയിക്കുന്നതില്‍ ഇക്കൂട്ടരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

No comments:
Post a Comment