ഇസ്ലാം മതം
ലോകത്തിലെ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു മതമാണ് ഇസ്ലാം. ഇസ്ലാം മതവിശ്വാസ പ്രകാരം 'അല്ലാഹു' ആണ് പ്രപഞ്ചസൃഷ്ടാവായ ദൈവം. ആറാം നൂറ്റാണ്ടില്‍ (ഏകദേശം 1400 വര്‍ഷങ്ങള്‍ മുന്‍പ്) ഇന്നത്തെ സൗദി അറേബ്യയില്‍ ജീവിച്ചിരുന്ന മുഹമ്മദ് നബി (സ്വ) ആണ് ഈ മതത്തിലെ അവസാനത്തെ പ്രവാചകന്‍. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയ ധര്‍മവ്യവസ്ഥയാണ് ഇത്. ആദം മുതല്‍ മുഹമ്മദ് വരെ അനേകം പ്രവാചകന്മാര്‍ ഈ സന്ദേശത്തിന്റെ പ്രവാചകരായി നിയുക്തരായവരാണ്. ഇസ്ലാമിന്റെ അനുയായികളെ മുസ്ലിംകള്‍ എന്ന് വിളിക്കുന്നു. ഖുര്‍ആന്‍, ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. പൂര്‍വകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍. 41ന്നാം അധ്യായം 43-ന്നാം വചനത്തില്‍ ഇപ്രകാരം പറയപ്പെടുന്നു :'നിനക്ക് മുന്‍പേ കടന്ന് പോയ ദൈവദൂതന്മാരോടു അരുളാത്തതൊന്നും നിന്നോടും പറയുന്നില്ല'. മുഹമ്മദ് നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് ഖുര്‍ആന്‍ എന്നാണ് വിശ്വാസം. ആരാധനക്കര്‍ഹന്‍ ഏകനായ പ്രബഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ് അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് ജിബ്രീല്‍ മാലാഖ വഴി ലഭിച്ച ഖുര്‍ആന്‍ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു.
ഇസ്ലാം എന്നാല്‍ അറബി ഭാഷയില്‍ സമാധാനം എന്നും സമര്‍പ്പണം എന്നുമാണര്‍ത്ഥം. അല്ലാഹുവിന് മാത്രമായി സമര്‍പ്പിച്ചു, സ്രഷ്ടാവിന്റെ മാത്രം അടിമയായി ജീവിക്കുക എന്നതാണ് ഇസ്ലാമിന്റെ സാങ്കേതികാര്‍ത്ഥം. പ്രവാചകനായ മുഹമ്മദിന്റെ (സ്വ) വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും മൗനാനുവാദങ്ങള്‍ക്കും ഇസ്ലാമില്‍ വലിയ പ്രാധാന്യം നല്‍കി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്ലാം വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഉള്ള അവബോധം മതപാഠ ശാലകള്‍ വഴി ചെറുപ്പ കാലം തൊട്ടേ നല്‍കപ്പെടുന്നു.
ഇസ്ലാമിക നിയമപ്രകാരം കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മതം നല്‍കുന്നുണ്ടണ്ട്. വിവാഹത്തിന് ഇസ്ലാമില്‍ വലിയ പ്രാധാന്യം ഉണ്ടണ്ട്. ഇണയുമൊത്തുള്ള ഇസ്ലാമികചര്യകള്‍ പ്രകാരമുള്ള വൈവാഹിക ലൈംഗികജീവിതം പ്രതിഫലമുള്ള പുണ്യമായി കണക്കാക്കുന്ന ഏകമതവും ഇസ്ലാം തന്നെ. ഇതര മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രഹ്മചര്യം ഇസ്ലാം പൂര്‍ണമായി വിലക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഇഹലോകത്തിലെ ജീവിതത്തേക്കാള്‍ പ്രധാനം പരലോക ജീവിതമാണ്. അവിടെ വിശ്വാസികള്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം. സത്യനിഷേധികള്‍ക്ക് നരക ശിക്ഷകള്‍ ആണ് ലഭിക്കുക എന്നും വിശ്വസിക്കുന്നു. സംഗീതം, നൃത്തം, ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണം, മദ്യം, പലിശപ്പണം, വിഗ്രഹാരാധന, മറ്റ് മതങ്ങളുടെ ആരാധനയില്‍ പങ്കെടുക്കുക എന്നിവയ്ക്ക് ഇസ്ലാമിക നിയമപ്രകാരം വിലക്കുണ്ടണ്ട്. വിധവാ വിവാഹവും അനാഥകള്‍ക്ക് വിവാഹവും ഇസ്ലാം പ്രോത്സാഹിപ്പിച്ചു .
മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മുസ്ലിംകള്‍ ഉണ്ട് (ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്ലാമിന് ലോകത്താകെ 140 കോടി അനുയായികള്‍ ഉണ്ടണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യയിലും ഉത്തര പശ്ചിമ പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണു മുസ്ലിംകള്‍ കൂടുതല്‍ ഉള്ളത്. ഇന്തോനേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവയാണ് എറ്റവും കൂടുതല്‍ മുസ്ലിംകള്‍ ഉള്ള രാജ്യം, പാശ്ചാത്യ രാജ്യങ്ങളിലും മുസ്ലിങ്ങള്‍ ഉണ്ട്.

No comments:
Post a Comment